കേരള സര്‍ക്കാറിന്‍െറ കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ സെന്‍റര്‍ ഫോര്‍ റിസര്‍ച്ച് ആന്‍ഡ് എജുക്കേഷന്‍ ഫോര്‍ സോഷ്യല്‍ ട്രാന്‍സ്ഫോര്‍മേഷന്‍ (ക്രെസ്റ്റ്) കേരളത്തിലെ പട്ടികജാതി, പട്ടികവര്‍ഗം, ഒ.ഇ.സി/ഒ.ബി.സി എന്നീ വിഭാഗങ്ങളിലെ ബിരുദധാരികളില്‍നിന്ന് അഞ്ചു മാസത്തെ പോസ്റ്റ്ഗ്രാജ്വേറ്റ് പ്രഫഷനല്‍ ഡെവലപ്മെന്‍റ് സര്‍ട്ടിഫിക്കറ്റ് കോഴ്സിന് അപേക്ഷ ക്ഷണിക്കുന്നു. ആകെയുള്ള 40 സീറ്റുകളില്‍ 28 എണ്ണം പട്ടികജാതിയില്‍പെട്ടവര്‍ക്കും എട്ടെണ്ണം പട്ടികവര്‍ഗത്തില്‍പെട്ടവര്‍ക്കും നാലെണ്ണം ഒ.ഇ.സി/ഒ.ബി.സി വിഭാഗക്കാര്‍ക്കുമാണ് ലഭിക്കുക. ബിരുദതലത്തില്‍ ലഭിച്ച മാര്‍ക്കിന്‍െറയും അഭിമുഖത്തിന്‍െറയും അടിസ്ഥാനത്തിലാണ് പ്രവേശം. പ്രഫഷനല്‍ ബിരുദമുള്ളവര്‍ക്കും ബിരുദാനന്തര ബിരുദമുള്ളവര്‍ക്കും മുന്‍ഗണന ലഭിക്കും. ബിരുദ/ബിരുദാനന്തരബിരുദ തലത്തില്‍ സി.ജി.പി.എ ഗ്രേഡ് ലഭിച്ചവര്‍ അവരുടെ കൃത്യമായ മാര്‍ക്ക് (തെളിവു സഹിതം) ശതമാനത്തില്‍ അറിയിച്ചിരിക്കേണ്ടതാണ്. ഇന്ത്യക്കകത്തും പുറത്തുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഉപരിപഠനത്തിനും സ്വകാര്യ-പൊതുമേഖലയിലെ ഉയര്‍ന്ന തൊഴിലവസങ്ങള്‍ ഉപയോഗപ്പെടുത്താനും വിദ്യാര്‍ഥികളെ പ്രാപ്തരാക്കാന്‍ ഉദ്ദേശിച്ചാണ് കോഴ്സ് രൂപകല്‍പന ചെയ്തത്.
അന്തര്‍ദേശീയതലത്തില്‍ പ്രശസ്തമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ് കോഴിക്കോട്, നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് ബംഗളൂരു എന്നീ സ്ഥാപനങ്ങളുടെ ഉപദേശ സഹായത്തില്‍ പ്രവര്‍ത്തിക്കുന്ന ‘ക്രെസ്റ്റ്’ നടത്തുന്ന ഈ സര്‍ട്ടിഫിക്കറ്റ് കോഴ്സില്‍ വിവരസാങ്കേതികവിദ്യ, വ്യക്തിത്വ വികസനം, ആശയവിനിമയപാടവം, വ്യവസായ സംരംഭകത്വം, അനാലിറ്റിക്കല്‍ ആന്‍ഡ് കോണ്‍ടിറ്റേറ്റീവ് സ്കില്‍സ്, എംപ്ളോയബിലിറ്റി എന്‍ഹാന്‍സ്മെന്‍റ് എന്നിവയാണ് പഠനവിഷയങ്ങള്‍. പ്രവേശം ലഭിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മാസം 5000 രൂപ സ്റ്റൈപന്‍റ് ലഭിക്കും.
പ്രവേശം ആഗ്രഹിക്കുന്നവര്‍ വയസ്സ്, സമുദായം, ബിരുദം, മാസ്റ്റേഴ്സ് ബിരുദം എന്നിവയില്‍ ലഭിച്ച മാര്‍ക്ലിസ്റ്റിന്‍െറ കോപ്പി, ഫോട്ടോ എന്നിവ സഹിതം അപേക്ഷ എക്സിക്യൂട്ടിവ് ഡയറക്ടര്‍, ക്രെസ്റ്റ്, ചേവായൂര്‍, കോഴിക്കോട്673017 വിലാസത്തില്‍ അയക്കണം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 28 സെപ്റ്റംബര്‍. പ്രായം നവംബര്‍ ഒന്ന് 2011ന് 28 വയസ്സ്. വിവരങ്ങള്‍ക്ക് Website: www.crest.ac.in. Email- crest.calicut@gmail.com. Ph: 0495 2355342, 2351496.

NICE BLOG.
ReplyDelete